2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

കാരുണ്യം വഴിഞ്ഞൊഴുകുന്ന മാസം..റമദാന്‍..!!


പ്രിയരെ, ഒരല്‍പം റംസാന്‍ ചിന്തകള്‍ ആയിക്കോട്ടെ എന്നു കരുതി..തിരക്കെല്ലാം കഴിഞ്ഞ്‌ മൊത്തത്തില്‍ വായിക്കാന്‍ കനിവുണ്ടാകണം..ആപേക്ഷയാണ്‌................
അല്ലാഹു പറയുന്നു: അല്ലയോ സത്യവിശ്വാസികളേ,നിങ്ങള്‍ക്ക് മുന്‍പുല്ളവര്‍ക്ക്വ്രുത൦ നിര്‍ബന്തമാക്കിയത് പോലെ നിങ്ങള്‍ക്കും നിര്‍ബന്തമാക്കിയിരിക്കുന്നു..നിങ്ങള്‍ ദൈവ ഭക്തി ഉള്ളവരാകാന്‍..
വിശുദ്ധ റമദാന്‍ ഇങ്ങേത്തിക്കഴിഞ്ഞു..പുണ്യങ്ങളുടെ ഈ പൂക്കാലത്തെ നാം
എങ്ങിനെയാണ്‌ സ്വീകരിക്കുന്നത്‌.?
ജീവിതത്തിലെ സകല ഒഴുക്കിനെയും തടഞ്ഞു നിര്‍ത്തി ദിനചാര്യകളെ ഒക്കെ
തകിടം മറിക്കുന്ന ഒരപശകുനമായിട്ടോ..?
പകല്‍ ധാരാളമായ്‌ ഉറങ്ങാനും രാത്രിയില്‍ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ 
വാരി വലിച്ച് അകത്താക്കാനും സൊറപറഞ്ഞിരിക്കാനും,പാതിരാ ഷോപ്പിങ്ങിനും മറ്റും ഉള്ള ഒരവസരമായോ..? 
മടിയുടെ മൂടുപടം എടുത്ത്‌അണിഞ്ഞ്‌ ഉത്തരവാദിത്തങ്ങളില്‍ നിന്നും
ഒളിച്ചോടി എല്ലാം നാളെക്കും അടുത്ത മാസത്തേക്കും നീട്ടി വക്കാനുള്ള
ഒരിടവേളയായിട്ട്‌ മാത്രമോ..?
അതോ ഏതു നിമിഷത്തിലും ഇടമുറിഞ്ഞേക്കാവുന്ന ജീവിതാമാകുന്ന
ഈ ഒഴുക്കിനിടയില്‍ വന്നു പെട്ടിട്ടുള്ള സകല ചപ്പു ചവറുകളേയും എടുത്ത്‌
ദൂരേക്കേറിയുവാനുള്ള അസുലഭ ദിനരാത്രങ്ങളായിട്ടോ..?
എങ്ങിനെയായാലും തീരുമാനം നാം ഓരോരുത്തരുടേതുമാണ്..

പ്രവാചകന്‍ ( സ ) പറഞ്ഞല്ലോ..'' ഒരാള്‍ക്ക്‌ ഈ വിശുദ്ധ മാസം അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടും അയാള്‍ നരക മോചിതനാകുന്നില്ലെങ്കില്‍ അയാള്‍ക്ക്‌
നാശം ഭവിക്കട്ടെ എന്ന് ..'' നബി ( സ ) വീണ്ടും പറയുന്നത്‌ കേള്‍ക്കുക..
റമദാനിന്റെ എല്ലാ രാത്രികളിലും അല്ലാഹു അവന്‍ പ്രത്യേകം തിരഞ്ഞെടുക്കുന്നവരെ നരകത്തില്‍ നിന്ന് മോചിപ്പിക്കും..''
ചിലരുണ്ട്‌ റമദാനിന്റെ പവിത്രത അവര്‍ക്ക് മനഃപാഠ൦ ആണ്.
വ്രുത൦ അവര്‍ക്ക് എളുപ്പം വഴങ്ങും..രാത്രിയില്‍ ദീര്‍ഘനേരം പ്രാര്‍ഥനയില്‍
മൂഴുകും..പക്ഷേ..പ്രവാചകന്‍ ( സ ) അരൂല്‍ ചെയ്ത പോലെ പൈദാഹങ്ങളും,കാല്‍ കടച്ചിലും, ഉറക്കച്ചടവും മാത്രം ബാലന്‍സ് ഷീറ്റില്‍ എഴിതി ചേര്‍ക്കേണ്ട ഗതികേടിലാണവര്‍ ചെന്ന് പെട്ട്‌ പോകുക  കാരണം..തങ്ങളുടെ വയറിന്‌ അവധി കൊടുത്തപ്പോല്‍ നാവിനും മറ്റ് അവയവങ്ങള്‍ക്കും അത്‌ വേണ്ടതില്ലെന്ന് തെറ്റിദ്ധരിച്ചവരാണവര്‍..അപരന്റെ ന്യൂനതകള്‍ കണ്ടെത്താനും,വേണ്ടാത്തത്‌ കാണാനും
കേള്‍ക്കാനും ചെയ്യാനുമൊക്കെ വിലപ്പെട്ട സമയം ദുരുപയോഗം ചെയ്യുന്നവരാണവര്‍.. പ്രവാചകന്‍ തൂരുമേനി (സ)പറഞ്ഞു.: നിങ്ങളിലെ നോമ്പൂകാരന്‍ മറ്റുള്ളവര്‍ക്ക് അപമാനാകരമായോ വെറുപ്പ് ഉളവാക്കുന്നതോ ആയ ഒന്നും പറയുകയോ
ചെയ്യുകയോ അരൂത്..ആരെങ്കിലും അയാളെ ചീത്ത പറയുകയോ വഴക്കീടുകയോ ചെയ്താല്‍ അവന്‍ ഇത്ര മാത്രം പറയട്ടെ..'' ഞാന്‍ നോമ്പൂകാരനാണ്‌..നോമ്പൂകാരനാണ്‌..!!.

മഴ പെയ്യുമ്പോള്‍ തോടും കുഴിയും പുഴയും തടാകവും എല്ലാം നിറഞ്ഞു കവിയും..പക്ഷേ..പുഴക്കും ത്ടാകത്തിനും ഉള്‍ക്കൊള്ളാവുന്ന വെള്ളം തോടിനോ കുഴിക്കോ ഉള്‍ക്കൊള്ളാനാവില്ല..ഇതു പോലെയാണ് റമദാനും..ചിലര്‍ക്ക് വളരെ കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭിക്കുംചിലര്‍ക്ക്‌ വളരെ കുറച്ചും..

റമദാനിന്റെ ഈ ഒരിക്കലും വറ്റിപോകാത്ത ഖജനാവില്‍ നിന്ന് എത്ര സ്വന്തം 
ആക്കാനാകും..?വളക്കൂറുള്ള മണ്ണുപോലെ നമ്മുടെ മനസ്സ്‌ റമദാനെ വരവേല്‍ക്കാന്‍..
പാകപ്പെട്ടിട്ടുണ്ടോ..?ഈമാന്‍ എന്ന വിത്ത്‌ നാം അവിടെ വിതചിട്ടുണ്ടോ..?
എങ്കില്‍ റമദാനാകുന്ന മഴ കിട്ടിയാല്‍ ആ വിത്ത് മുളപൊട്ടും..ഫലവൃക്ഷമായി
അത്‌ വളരും..!!

പ്രവാചകന്‍ ( സ) പറഞ്ഞു..മൂന്നുതരം ആളുകളുടെ പ്രാര്‍ഥന ഒരിക്കലും
തിരസ്കാരിക്കപ്പെടുകയില്ല: നീതിമാനായ ഭരണാധികാരി,നോമ്പൂകാരന്‍ നോമ്പ്‌
തുറക്കുമ്പോള്‍ ചെയ്യുന്ന പ്രാര്‍ഥന,മര്ദ്ദിതന്റെ പ്രാര്‍ഥന..

പ്രവാചകന്‍ ( സ) പറഞ്ഞു: നോമ്പൂകാരന്‍ റയ്യാന്‍ എന്ന കവാടത്തിലൂടെ സ്വര്‍ഗത്തിലേക്ക് ആനയിക്കപ്പെടും..

റമദാനിന്റെ  മറ്റ് പ്രത്യേകത റമദാന്‍ ഒരു വാര്‍ഷികം കൂടിയാണ്
മനുഷ്യ കുലത്തിന് മാര്‍ഗ ദര്‍ശനമായി ഖുര്‍ആന്‍ അവതരിച്ചതിന്റെ
വാര്‍ഷികം..ഒരു പുനര്‍ വിചിന്തനത്തിന്‌ നമുക്ക്‌ ലഭിച്ചിട്ടുള്ള അവസരം
ദൈവീക ഗ്രന്ഥത്തോടുള്ള നമ്മുടെ നിലപാടുകള്‍ പുനഃപരിശോദിക്കാം..

അല്ലാഹു പറയുന്നു: അല്ലയോ സത്യവിശ്വാസികളേ,നിങ്ങള്‍ക്ക് മുന്‍പുല്ളവര്‍ക്ക്വ്രുത൦ നിര്‍ബന്തമാക്കിയത് പോലെ നിങ്ങള്‍ക്കും നിര്‍ബന്തമാക്കിയിരിക്കുന്നു..നിങ്ങള്‍ ദൈവ ഭക്തി ഉള്ളവരാകാന്‍.. അല്ലാഹുവില്‍ ആരെയും പങ്കുചേര്‍ക്കാതെ അഞ്ച് നേരം നമസ്കരിച്ചും,റമദാനില്‍ നോമ്പനൂഷ്ടിച്ചും ആര്‍ അല്ലാഹുവിനെ കണ്ടുമുട്ടിയോ അവരുടെ പാപങ്ങള്‍ എല്ലാം പൊറുക്കപ്പെടും.. അല്ലാത്തവരെ അവരുടെ പാപങ്ങള്‍ പൊറുക്കാതെയും, അനുഗ്രഹങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുകയും ചെയ്യും..!!

അതിനാല്‍ എന്റെ സഹോദരന്മാര്‍,സഹോദരികള്‍ നോമ്പനൂഷ്ടിക്കണം..
തീര്‍ച്ചയായും അതിനു തുല്യമായി മറ്റൊന്നില്ല..
കാരുണ്യം വഴിഞ്ഞൊഴുകുന്ന മാസമാണ്‌ റംസാന്‍..നമ്മുടെ
കഴിവിനനുസരിച്ച്‌ ദാനകര്‍മങ്ങള്‍ ചെയ്യണം..സമ്പത്ത് നമ്മുടെ അടിമയോ
അതോ നാം അതിന്റെ അടിമയോ എന്ന് തീരുമാനിക്കുന്നിടത്ത്‌ പിഴച്ചാല്‍
സകലതും കഴിഞ്ഞു..!!

അതിവേഗം കടന്ന് പോകും ഈ അപൂര്‍വ അവസരം ,ഇതിലെ മഹത്തായ
രാത്രികള്‍ ..അതു മാഞ്ഞു പോകാതെ നന്മകള്‍ കൊണ്ട് അടയാളപ്പെടുത്താന്‍ നമുക്ക്കഴിയണം..ഒരു പക്ഷേ..ഇനിയോരവസരം നമുക്ക്‌ ലഭിക്കില്ലാ എന്ന് കണക്കു കൂട്ടിക്കൊണ്ട് തന്നെ..ഈ പുണ്യ ദിനത്തില്‍ എല്ലാ കൂട്ടുകാര്‍ക്കും ശരീരത്തിന്റെ ആരോഗ്യവും മനസ്സിന്റെ സംസ്കരണവും ഒരേ പോലെ ഉയര്‍ത്തുന്ന റംസാന്‍ ആശംസകള്‍ നേരുന്നു ഈ പാവം പാവം പ്രവാസി..!!!